ബംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ അമൃത്ഹള്ളിയിലെ അപ്പാർട്മെന്റിന്റെ പതിനൊന്നാം നിലയിൽനിന്ന് ചാടി മരിച്ചു. പൃഥ്വികാന്ത് റെഡ്ഡി (31) ആണ് മരിച്ചത്.
ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്. ഈയടുത്താണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ദമ്പതികൾ നഗരത്തിലെ അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്നു.
തന്നോട് ക്ഷമിക്കണമെന്ന് കുടുംബാംഗങ്ങൾക്ക് വാട്സ്ആപ്പിൽ സന്ദേശം അയച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. റെഡ്ഡി ഹൃദയസംബന്ധമായ രോഗമുള്ള ആളാണെന്നും ഇക്കാരണത്താൽ നിരാശനായിരുന്നുവെന്നും കുടുംബം പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.