ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അന്തരിച്ചു

കോഴിക്കോട്: ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ.പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതം മൂലം ശനിയാഴ്ച തൊണ്ടയാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

കണ്ണൂർ സ്വദേശിയായ കൃഷ്ണകുമാർ വർഷങ്ങളായി കോഴിക്കോട്ടാണ് താമസം. സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് ഡിസീസിലെ പ്രൊഫസര്‍ ഡോക്ടര്‍ ഗീത ഗോവിന്ദരാജാണ് ഭാര്യ. മകന്‍: അക്ഷയ് (എന്‍ജിനീയര്‍, അമേരിക്ക). പീഡിയാട്രിക് സൈക്യാട്രിസ്റ്റായി ആതുരസേവനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഡോ. കൃഷ്ണകുമാര്‍ സാധാരണക്കാര്‍ക്കും മികച്ച മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇംഹാന്‍സിലൂടെ നടപ്പാക്കുകയായിരുന്നു.

മാനസികാരോഗ്യരംഗത്ത് മികച്ച മാതൃക പദ്ധതികളാണ് ഇദ്ദേഹത്തിന്റെ കീഴിൽ ഇംഹാൻസ് നടപ്പാക്കിയത്. 2006ലാണ് ഡോ. കൃഷ്ണകുമാർ ഇംഹാൻസ് ഡയറക്ടറായത്. 1998ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ലക്ചററായാണ് തുടക്കം.

Tags:    
News Summary - Director of IMHANS Dr. P Krishna Kumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.