ബിൽകീസ് ബാനു ഇഥി അന്തരിച്ചു

കറാച്ചി: പാകിസ്താനിലെ മനുഷ്യസ്നേഹത്തിന്റെ മുഖമുദ്രയായിരുന്ന അബ്ദുൽ സത്താർ ഇഥിയുടെ ഭാര്യ ബിൽകീസ് ബാനു ഇഥി അന്തരിച്ചു. 74 വയസ്സായിരുന്നു. വെള്ളിയാഴ്ച കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സ്ഥാപിച്ച അബ്ദുൽ സത്താർ ഇഥി ഫൗണ്ടേഷന്റെ പ്രവർത്തനത്തിനായി ബിൽകീസും വിശ്രമമില്ലാതെ കർമനിരതയായിരുന്നു. 2016ൽ ഇഥി മരിച്ചതോടെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ബിൽകീസും മകൻ ഫൈസൽ ഇഥിയും ചേർന്നാണ് മുന്നോട്ടുകൊണ്ടുപോയത്. നിര്യാണത്തിൽ പാക് പ്രസിഡന്റ് ആരിഫ് ആൽവിയും പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും അനുശോചിച്ചു. പാകിസ്താന്റെ മാതാവ് എന്നറിയപ്പെട്ട ബിൽകീസിന് വിദേശത്തും സ്വദേശത്തുമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Bilquis Bano Edhi died of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.