നെഹ്റുട്രോഫി വള്ളംകളി: പ്രചാരണം വിപുലമാക്കും

ആ​ല​പ്പു​ഴ: ആ​ഗ​സ്‌​റ്റ് 22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ൽ അ​ര​ങ്ങേ​റു​ന്ന 72ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ല​ക്​​ടേ​റ്റി​ൽ ചേ​ർ​ന്ന പ​ബ്ലി​സി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്.

ഔ​ദ്യോ​ഗി​ക ഭാ​ഗ്യ​ചി​ഹ്ന മ​ത്സ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കും. ഭാ​ഗ്യ​ചി​ഹ്ന​ത്തി​ന് പേ​രി​ട​ൽ, നി​റ​ച്ചാ​ർ​ത്ത്, ക​മ​ന്റ​റി, ഫേ​സ് പെ​യി​ന്റി​ങ്​ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും.

ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബും മോ​ഹ​ന​ൻ പ​ര​മേ​ശ്വ​ര​ൻ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് വ​ള്ളം​ക​ളി​യു​ടെ ച​രി​ത്ര​വും ആ​വേ​ശ​വും വി​ളി​ച്ചോ​തു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കും.

പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യ ജി​ല്ല​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​സ്. സു​മേ​ഷ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി. ​പ്ര​ദീ​പ്, എ.​എ​ൻ പു​രം ശി​വ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​എം. നൗ​ഫ​ൽ, ബെ​ന്നി ജോ​സ​ഫ്, ടി.​ആ​ർ. ആ​സാ​ദ്, ര​മേ​ശ​ൻ ചെ​മ്മാ​പ​റ​മ്പി​ൽ, എ​സ്.​എ. അ​ബ്ദു​ൽ​സ​ലാം ല​ബ്ബ, കെ. ​നാ​സ​ർ, സു​ബാ​ഷ് ബാ​ബു, പി.​കെ. ബൈ​ജു, ന​സീ​ർ പു​ന്ന​ക്ക​ൽ, ഹ​രി​കു​മാ​ർ വാ​ലേ​ത്ത്, അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ർ ടി.​എ. യാ​സി​ർ, അ​സി​സ്റ്റ​ന്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ പി.​എ​സ്. സ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഭാ​ഗ്യ​ചി​ഹ്നം; എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ആ​ഗ​സ്റ്റ്​ 22ന് ​ന​ട​ക്കു​ന്ന 72ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം നി​ശ്ച​യി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. ജൂ​ലൈ എ​ട്ടി​ന്​ വൈ​കി​ട്ട് അ​ഞ്ച് വ​രെ എ​ന്‍ട്രി​ക​ള്‍ ന​ൽ​കാം.

എ-4 ​സൈ​സ് ഡ്രോ​യി​ങ്​ പേ​പ്പ​റി​ൽ മ​ൾ​ട്ടി ക​ള​റി​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം ത​യാ​റാ​ക്കേ​ണ്ട​ത്. എ​ൻ​ട്രി​ക​ൾ അ​യ​ക്കു​ന്ന ക​വ​റി​ൽ ‘72-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള-​ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രം’ എ​ന്നു രേ​ഖ​പ്പെ​ടു​ത്ത​ണം.

ഒ​രാ​ൾ​ക്ക് ഒ​രു എ​ൻ​ട്രി​യേ ന​ൽ​കാ​നാ​കൂ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സൃ​ഷ്ടി​ക്ക്​ 10,001 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും. വി​ലാ​സം: ക​ൺ​വീ​ന​ർ, നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ്, സി​വി​ൽ സ്​​റ്റേ​ഷ​ൻ, ആ​ല​പ്പു​ഴ- 688001. ഫോ​ൺ: 0477-2251349.

Tags:    
News Summary - Nehru Trophy Boat Race: Promotional Activities to be Expanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.