സുഹാർ: ആലപ്പുഴ മാവേലിക്കര സ്വദേശി ഒമാനിലെ സഹമിൽ നിര്യാതനായി. സഹമിൽ സഹമിൽ റസ്റ്ററന്റ് ജീവനക്കാരനായ നോർത്ത് മാങ്കുഴി പല്ലാരിമംഗലം ചാലിൽ വാർഡിൽ കുഞ്ഞു രാമൻ- ദേവകി ദമ്പതികളുടെ മകൻ മോഹൻ എന്ന പുഷ്പാംഗദൻ (59) ആണ് മരിച്ചത്.
ശ്വാസ തടസ്സത്തെ തുടർന്ന് കുഴഞ്ഞു വിഴുകയായിരുന്നു. സഹം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തു വർഷമായി സഹമിൽ റൗണ്ട് എബൗട്ടിനടുത്തുള്ള അൽ അസ്ദഹർ എന്ന മലയാളി റസ്റ്ററന്റിലായിരുന്നു ജോലി ചെയ്തുവരികയായിരുന്നു. 20 വർഷത്തോളമായി ഒമാനിൽ പ്രവാസിയാണ്. ഭാര്യ: സുനിത. അക്ഷയ് ഏക മകനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ കൈരളി പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.