കെ. നൗഷാദ്

വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ മെക്കാനിക്ക് മരിച്ചു

മണ്ണഞ്ചേരി: അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ എ.സി മെക്കാനിക്ക് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. നൗഷാദ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾക്ക് ശേഷം മൃതദേഹം മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - dies in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.