ചേർത്തല: ആലപ്പുഴ ചേർത്തലയിൽ പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് നിവാസിയായ ശ്രീക്കുട്ടി(45) ആണ് മരിച്ചത്. ഈ മാസം പതിനെട്ടിനിയരുന്നു സംഭവം. രാവിലെ അടുക്കളയിൽ ജോലിക്കിടെ വിറകടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപിടിക്കുകയായിരുന്നു.
അപകടസമയത്ത് വീട്ടിൽ മറ്റാരുമില്ലാഞ്ഞതിനാൽ ശ്രീക്കുട്ടിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: വടക്കേ വെളിയിൽ ചന്ദ്രശേഖരന്‍ നായർ, മകന്‍: അഭിജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.