Posted On
date_range Updated On
date_range ടർഫിൽ ഫുട്ബാൾ കളിച്ച് മടങ്ങവേ ടിപ്പറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
മാവേലിക്കര: ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മധു, സവിത ദമ്പതികളുടെ മകൻ മാനവ് (18), രതീഷ് സൗമ്യ ദമ്പതികളുടെ മകൻ ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.
മാവേലിക്കര മിച്ചൽ ജങ്ഷനിൽ തിങ്കളാഴ്ച പുലർച്ച രണ്ടിനായിരുന്നു അപകടം. മാവേലിക്കരയിലെ ടർഫിൽ ഫുട്ബാൾ കളിക്കാൻ പോയതായിരുന്നു ഇവർ. തുടർന്ന് ഓലകെട്ടി അമ്പലത്തിനു സമീപമുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
അപകടത്തിൽ മരിച്ച മാനവ്, ആദിത്യൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.