വയോധികയെ കൈകാലുകൾ ബന്ധിച്ച് കഴുത്തിൽ കല്ലുകെട്ടി കായലിൽ താഴ്ത്തിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് മണൽവാരൽ തൊഴിലാളികൾ

ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയാണ് (80) മരിച്ചത്. കൈയും കാലും ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം.

തിങ്കളാഴ്ച രാവിലെ ഏഴുമുതൽ ഇവരെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മണൽവാരൽ തൊഴിലാളികളാണ് കീരിക്കാട് ജെട്ടിക്ക് സമീപം കായലിൽ മൃതദേഹം കണ്ടത്. പിന്നീട് കനകക്കുന്ന് ജെട്ടിക്ക് സമീപം അടിഞ്ഞ മൃതദേഹം കനകക്കുന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് കരക്ക് എത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.

തങ്കമ്മ ധരിച്ചിരുന്ന മാലയും വളയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Elderly Woman Found in Lake With Hands, Legs Tied and Stone Around Neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.