ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽവീണ്​ യുവാവ്​ മരിച്ചു

ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യി​ൽ, മൂ​ടി​യി​ല്ലാ​തെ മ​ലി​ന​ജ​ലം നി​റ​ഞ്ഞ ഓ​ട​യി​ൽ​വീ​ണ് യു​വാ​വി​ന്​ ദാ​രു​ണാ​ന്ത്യം. ആ​ല​പ്പു​ഴ ചാ​ത്ത​നാ​ട് മു​നി​സി​പ്പ​ൽ കോ​ള​നി 43ാം ന​മ്പ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ മ​ഹേ​ഷ് (ബോ​ബ​ൻ-45) ആ​ണ്​ മ​രി​ച്ച​ത്.

ചാ​ത്ത​നാ​ട്​ മു​നി​സി​പ്പ​ൽ കോ​ള​നി-​ക​വി​ത ഐ.​ടി.​ഐ റോ​ഡി​ലെ കാ​ടൂ​മൂ​ടി​യ ഓ​ട​യി​ലേ​ക്കാ​ണ്​ കാ​ൽ​വ​ഴു​തി വീ​ണ​ത്. ​വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ്​ സം​ഭ​വം. ഓ​ട​ക്ക്​ മൂ​ടി​യും കൈ​വ​രി​യു​മി​ല്ലാ​ത്ത​തി​നാ​ൽ സ​മീ​പ​വാ​സി​ക​ള​ട​ക്കം രാ​ത്രി ആ​രും അ​റി​ഞ്ഞി​ല്ല. പു​ല​ർ​ച്ച 1.50ന്​​ ​സ​മീ​പ​ത്തെ ഹോം​സ്​​റ്റേ​യി​ലെ​ത്തി​യ​വ​രാ​ണ്​​ ഓ​ട​യി​ൽ ഒ​രാ​ൾ കി​ട​ക്കു​ന്ന​ത്​ ക​ണ്ട​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്​​സി​നെ​യും വി​വ​ര​മ​റി​ച്ചു.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ക​ര​​ക്കെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ്​ മ​ര​പ്പ​ണി​ക്കാ​ര​നാ​യ ബോ​ബ​ൻ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. ഈ​സ​മ​യം മ​ഴ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന്​ 200 മീ​റ്റ​ർ മാ​റി​യാ​യി​രു​ന്നു അ​പ​ക​ടം. നേ​രം പു​ല​ർ​ന്ന ശേ​ഷ​മാ​ണ്​ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വി​വ​രം അ​റി​ഞ്ഞ​ത്.

ഭാ​ര്യ: പ്രി​യ. മാ​താ​വ്​: ശ്യാ​മ​ള. സ​ഹോ​ദ​ര​ൻ: പോ​ൾ (പോ​ളൂ​ട്ടി). മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മൗ​ണ്ട്​​കാ​ർ​മ​ൽ ​ക​ത്ത്രീ​ഡ​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

News Summary - Man Drowns in Open Alappuzha Drain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.