Posted On
date_range Updated On
date_range അത്താണിയിൽ കാറിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടം ഇന്ന് പുലർച്ചെ
അങ്കമാലി: ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണിയിൽ കാറിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കൾ മരിച്ചു. രണ്ട് പേരുടെ മൃതദേഹങ്ങൾ ദേശം സി.എ ആശുപത്രിയിലേയും, ഒരാളുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേയും മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച പുലർച്ചെ 4.55ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അമിതവേഗതയിൽ പിന്നിൽ വന്ന കാർ ബൈക്കിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. മരിച്ച മൂവരും വടക്കൻ ജില്ലകളിലുള്ളവരാണ്. ദുരന്തമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.