കാട്ടുപന്നിയുടെ ആക്രമണത്തില്‍ മലപ്പുറത്ത് വീട്ടമ്മ മരിച്ചു

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമന്‍ കുന്നത്ത് ഫാത്തിമ (60) ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന ആളുകളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സ്ഥലത്തെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.