ആലപ്പുഴ സ്വദേശിയായ ആർകിടെക്റ്റ് ഒമാനിൽ നിര്യാതനായി

മസ്കത്ത്: ആലപ്പുഴ കൃഷ്ണപുരം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി. ഒമാനിലെ പ്രശസ്തമായ കമ്പനിയായ അൽ-ബത്താഷി എൻജിനീയറിങ് ആൻഡ് സർവിസസ് എൽ.എൽ.സി പാർട്ണറും ആർകിടെക്റ്റുമായ ദീപു ദിലീപ് കുമാർ (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ 1.30 ഓടെ ഹൃദയാഘാതത്താൽ കുഴഞ്ഞുവീഴുകയായിരുന്നു.

50 വർഷത്തോളമായി ഒമാനിലെ വ്യവസായിയും അൽ-ബത്താഷി സ്ഥാപകനും സാമൂഹിക പ്രവർത്തകനും ജി.ഡി.പി.എസ് ഒമാൻ രക്ഷാധികാരിയുമായ കൃഷ്ണപുരം സൗത്ത് കൊച്ചുമുറി പട്ടത്തിൽ വീട്ടിൽ ദിലീപ് കുമാർ സദാശിവന്റെയും ഭാര്യ ലൈലാമണിയുടെയും മകനാണ്. ദീപു മസ്കത്തിൽതന്നെയാണ് പഠിച്ചു വളർന്നത്. റൂവി എം.ബി.ഡി ഏരിയയിലായിരുന്നു താമസം. ഭാര്യ രേണു സുദർശൻ കൗല ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനാണ്. മസ്കത്തിൽ വിദ്യാർഥിനിയായ ദിയ ഏക മകളാണ്. സഹോദരി: ദീപ്തി ദിലീപ് കുമാർ (സൗദി അറേബ്യ). മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കും.

Tags:    
News Summary - Alappuzha native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.