വിജേഷ്
ഉത്സവം കണ്ടുമടങ്ങിയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍
ഉദുമ: തൃക്കണ്ണാട്ടെ ആറാട്ട് ഉത്സവത്തിനെത്തി മടങ്ങുന്നതിനിടെ കാണാതായ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോട്ടോഗ്രഫി വിദ്യാര്‍ഥിയും മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണന്‍റെ മകനുമായ വിജേഷിനെയാണ് (20) മാങ്ങാട് -ചട്ടഞ്ചാല്‍ റോഡിലെ കൂളിക്കുന്ന് വളവിനുസമീപം റോഡരികിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ വിജേഷ് രാത്രി 12.30ഓടെ ബൈക്കില്‍ മടങ്ങിയിരുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയില്ല. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിവരുകയായിരുന്നു. മേല്‍പറമ്പ് സി.ഐ ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.