കേടായ വാഹനം മാറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച്​ അപകടം; റിയാദിൽ ബിഹാർ സ്വദേശിക്ക്​ ദാരുണ മരണം

റിയാദ്: കേടായ വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യക്കാരനായ ഡ്രൈവർ ദാരുണമായി മരിച്ചു. ബീഹാർ സ്വദേശി മുഹമ്മദ് ആസിഫ് (53) ആണ് വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിൽ മരിച്ച മുഹമ്മദ് ആസിഫിന്റെ മൃതദേഹം നാളെ (ബുധൻ) വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ബന്ധുക്കളും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ സഹായം തേടുകയായിരുന്നു.

വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി, റിയാദ് ട്രാഫിക് ഡിപ്പാർട്ട്‌മെൻറ്​, ആശുപത്രി എന്നിവിടങ്ങളിലെ ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. വെൽഫെയർ വിങ് വളൻറിയർമാരായ ജുനൈദ് താനൂർ, നസീർ കണ്ണീരി, പരേത​െൻറ സഹോദരനും അറ്റോർണിയുമായ കാശിഫ് അഹമ്മദ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. 

ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായം നൽകിയ റിയാദ് കെ.എം.സി.സിക്കും റഫീഖ് മഞ്ചേരിക്കും പരേത​െൻറ കുടുംബവും കമ്പനി അധികൃതരും നന്ദി അറിയിച്ചു.

Tags:    
News Summary - Bihar Native Dies in Car Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.