പുതിയ ബൈക്ക് സ്വന്തമാക്കി മണിക്കൂറുകൾ, സന്തോഷം മാറും മുമ്പേ അപകടം; മോട്ടോർബൈക്ക് വ്ലോഗർക്ക് ദാരുണാന്ത്യം
ഡെറാഡൂൺ: പുതിയ സ്വപ്നവാഹനം കയ്യിലെത്തിയ സന്തോഷം മാറും മുമ്പേ അപകടത്തിൽപ്പെട്ട ജനപ്രിയ മോട്ടോർബൈക്ക് വ്ലോഗർക്ക് ദാരുണാന്ത്യം. 'ആഷു യുകെ റൈഡർ' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്ന ആസ് മുഹമ്മദാണ് (25) ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.
ഡെറാഡൂണിലെ ഷോറൂമിൽ നിന്ന് പുതിയ ബൈക്ക് ഡെലിവറിയെടുത്ത് ഹിമാചൽ പ്രദേശിലെ പൗണ്ട സാഹിബിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ഡെറാഡൂൺ-പൗണ്ട സാഹിബ് ദേശീയപാതയിലെ സഹസ്പൂറിന് സമീപം വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡ് ഡിവൈഡറിലേക്ക് ശക്തിയായി ഇടിച്ചുകയറുകയുമായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റൂർക്കി സ്വദേശിയായ ആസ് മുഹമ്മദ് സാഹസിക റൈഡിങ് വീഡിയോകളിലൂടെയാണ് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തത്. വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ സങ്കടമാണ് ആരാധകർ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.