യുവ ഫുട്ബാൾ താരം ബഹ്‌റൈനിൽ വാഹനാപകടത്തിൽ മരിച്ചു

മനാമ: ഹിദ്ദിലുണ്ടായ വാഹനാപകടത്തിൽ ബഹ്റൈനിലെ യുവ ഫുട്ബോൾ താരം മരണപ്പെട്ടു. മുഹറഖ് ക്ലബ്ബിന്റെ യൂത്ത് ടീം ഗോൾകീപ്പറായ 14-കാരൻ അഹമ്മദ് ഒസാമ ആദിൽ ആണ് മരിച്ചത്.

ഡ്രൈ ഡോക്ക് ഹൈവേയിൽ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം. അഹമ്മദും കൂടെയുണ്ടായിരുന്ന 15-കാരനായ കൂട്ടുകാരൻ അബ്ദുൽ റഹ്മാൻ അൽ ആമറും സഞ്ചരിച്ച സ്കൂട്ടറിൽ വാഹനം ഇടിക്കുകയായിരുന്നു. ഹിദ്ദ് ഫുട്ബോൾ ക്ലബ്ബ് താരമായ അബ്ദുൽ റഹ്മാന് അപകടത്തിൽ പരിക്കേറ്റു. അഹമ്മദ് ഒസാമയുടെ വേർപാടിൽ മുഹറഖ് ഫുട്ബോൾ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി

Tags:    
News Summary - Youth Footballer Dies in Road Accident in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.