Posted On
date_range Updated On
date_range ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; ഹാരിസ് മുട്ടുംതല കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഹാരിസ് മുട്ടുംതല നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ്. കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായിരുന്നു. കാസർകോട് ജില്ല അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് സഥാനവും വഹിച്ചിട്ടുണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കുവൈത്ത് കെ.എം.സി.സി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.