പ്രജീഷ്​

പൊന്നാനിയിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു; നാലുപേർക്ക് പരിക്ക്

പൊന്നാനി: പൊന്നാനി - കുറ്റിപ്പുറം ദേശീയപാതയിലെ കോട്ടത്തറ അമ്പലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. തിരൂർ ആലത്തിയൂർ സ്വദേശി പത്തായപുരക്കൽ പ്രജീഷ് (33) ആണ്​ മരിച്ചത്​.

തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ്​ അപകടമുണ്ടായത്. പൊന്നാനി ഭാഗത്തുനിന്നും തിരൂർ ആലത്തിയൂരിലേക്ക് പോവുകയായിരുന്ന സ്കോർപ്പിയോയും കോഴിക്കോട് ഭാഗത്തുനിന്ന്​ വന്ന ക്രെറ്റയുമാണ് കൂട്ടിയിടിച്ചത്. സ്കോർപ്പിയോ കാറിലുണ്ടായിരുന്ന രണ്ടുപേർക്കും കുടുംബം സഞ്ചരിച്ച ക്രെറ്റയിലെ രണ്ടുപേർക്കും പരിക്കേറ്റു.

പരിക്കേറ്റ ആലത്തിയൂർ സ്വദേശികളായ രണ്ടുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രസന്നയാണ് പ്രജീഷിന്‍റെ മാതാവ്. പിതാവ്: വേണു.

സഹോദരൻ: പ്രവി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags:    
News Summary - Young man killed in car crash in Ponnani; Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.