ശ്രീലാൽ, രാജേഷ്, അഭിനവ്, ബിനോയ്
നെടുമങ്ങാട്: ആര്യനാട് - നെടുമങ്ങാട് റോഡിൽ ഉഴമലയ്ക്കൽ ഗവ. ആശുപത്രിക്ക് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. കുളപ്പട പാതാരിമൂല ശ്രുതി ഭവനിൽ ശ്രീലാൽ (25), ഉഴമലയ്ക്കൽ മൊണ്ടിയോട് മേക്കുംകര വീട്ടിൽ രാജേഷ് (21), ഉഴമലയ്ക്കൽ വാലുക്കോണം പത്തേക്കർ പാലക്കുഴി പുത്തൻ വീട്ടിൽ ബിനോയ് (21), പരുത്തിക്കുഴി എ.ബി.എസ് വില്ലയിൽ അഭിനവ് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
അമിത വേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യയുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഭിനവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും തിങ്കളാഴ്ച മരണമടഞ്ഞു. രാജേഷും ബിനോയിയും ജോലി കഴിഞ്ഞു ആര്യനാട് ഭാഗത്തുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിനിടയിൽ അമിതവേഗതയിൽ എതിർ ദിശയിൽ ശ്രീലാലും അഭിനവും സഞ്ചരിച്ചിരുന്ന ബൈക്ക് വന്നു ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തെറിച്ചു റോഡിൻ്റെ വശങ്ങളിലേക്ക് പോയി. രണ്ട ബൈക്കുകളിലെയും യാത്രക്കാർ റോഡിൽ തെറിച്ചു വീണു. രണ്ട് ബൈക്കുകളും പൂർണമായി തകർന്ന നിലയിലാണ്.
നെടുമങ്ങാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ശ്രീലാൽ, രാജേഷ്, ബിനോയ് എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അഭിനവിന്റെ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് പരുത്തികുഴിയിലെ കുടുംബവീടായ ശ്യാമള ഭവനിൽ നടക്കും. അപകടത്തിൽ ആര്യനാട് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.