ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് മരണം, 12 പേർക്ക് പരിക്ക്

എലത്തൂർ: പുറക്കാട്ടിരിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലറാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്ക് മലാപ്പറമ്പ് - വെങ്ങളം ബൈപ്പാസിൽ അപകടത്തിൽപ്പെട്ടത്. 

ട്രാവലർ ഡ്രൈവർ എറണാകുളം സ്വദേശി ദിനേശ്, കർണ്ണാടക ഹാസൻ സ്വദേശികളായ ശിവണ്ണ (45), നാഗരാജ് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






Tags:    
News Summary - Vehicle of Sabarimala pilgrims involved in accident; Three killed and 11 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.