അപകടത്തിൽ മരിച്ച യുവാക്കൾ
എടപ്പാൾ: നരിപ്പറമ്പിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തൃപ്രങ്ങോട് ആനപ്പടി സ്വദേശികളായ സൽമാനുൽ ഫാരിസ് (21), സെഫിൻ ഫർഹാൻ (20) എന്നിവരാണ് മരിച്ചത്.
കുറ്റിപ്പുറം പൊന്നാനി ദേശീയപാതയിൽ നരിപ്പറമ്പ് പന്തേപാലത്തിന് സമീപം രാത്രി 9.30ടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ആലത്തൂർ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊന്നാനിയിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കുപറ്റിയവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആലത്തൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തൃപ്രങ്ങോട് മണ്ണൂപ്പറമ്പില്‍ ഷറഫുദ്ദീന്‍റെ മകനാണ് സല്‍മാനുല്‍ ഫാരിസ്. ഫാത്തിമയാണ് മാതാവ്.
തൃപ്രങ്ങോട് പൊന്നേത്ത് ഹൗസിൽ ഷാജുദ്ദീന്‍റെ മകനാണ് ഷഫിന്‍ ഫര്‍ഹാന്‍. ഹാജറയാണ് മാതാവ്.
രണ്ട് പേരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.