പത്രോസ്​

സ്​കൂട്ടറിൽ ടിപ്പർ ഇടിച്ച് റിട്ട. പോസ്​റ്റ്​മാൻ മരിച്ചു

കോതമംഗലം: ടിപ്പർ ഇടിച്ച് സ്​കൂട്ടർ യാത്രികൻ മരിച്ചു. റിട്ട. പോസ്റ്റ്മാൻ മാലിപ്പാറ തോട്ടത്തിൽ പത്രോസ് (62) ആണ് മരിച്ചത്.

ഞായറാഴ്​ച വൈകീട്ട് ആറിന്​ വെറ്റിലപ്പാറ കുളങ്ങാട്ട് കുഴിയിൽ വെച്ച് പത്രോസ് സഞ്ചരിച്ച സ്​കൂട്ടറിൽ എതിരെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ മറിഞ്ഞു.

ഭാര്യ: പരേതയായ ഗ്രേസി പഴുക്കാളിൽ. മക്കൾ: റിൻസി, എൽദോസ്, മെറിൻ. മരുമക്കൾ: ഷിൻജു, ഡിൻസിൽ, ലിയ. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - Tipper crashes into scooter Postman is dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.