യു. ബാലകൃഷ്ണൻ മാസ്റ്റർ

പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു

മയ്യിൽ (കണ്ണൂർ): പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു. മയ്യിൽ ചെക്യാട്ട്​ കാവിന്​ മുൻവശത്ത്​ താമസിക്കുന്ന യു. ബാലകൃഷ്ണൻ മാസ്റ്ററാണ്​ (70) മരിച്ചത്​. സാമൂഹിക സാംസ്കാരിക രാഷ്​ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു. സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ചംഗവും കെ.എസ്.എസ്​.പിയു ഇരിക്കൂർ ബ്ലോക്ക് ട്രഷററുമാണ്.

മയ്യിൽ എസ്​.ബി.ഐ ബാങ്കിന്​ സമീപത്തെ പെ​ട്രോൾ പമ്പിനടുത്താണ്​ അപകടം. ചൊവ്വാഴ്ച പുലർച്ച അഞ്ചിന്​ മയ്യിൽ ഭാഗത്തുനിന്ന്​ കണ്ണൂർ ഭാഗത്തേക്ക്​ വന്ന കാറാണ്​ ഇടിച്ചത്​. നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം ഊർജിതമാക്കിയതായി മയ്യിൽ പൊലീസ്​ അറിയിച്ചു.

ഭാര്യ: സത്യവതി (അംഗൻവാടി വർക്കർ). മക്കൾ: നിജിൽ (ഐ.ടി പാർക്ക് എറണാകുളം), ശുഭ (താലൂക്ക് ഓഫിസ് തളിപ്പറമ്പ്). മരുമക്കൾ: ശ്രീജിഷ (കോടിയേരി), പ്രശാന്ത് (കോയിപ്ര). സഹോദരങ്ങൾ: യു. ലക്ഷ്മണൻ, യു. ഗംഗാധരൻ, ജാനകി, നാരായണി, പരേതരായ രാഘവൻ, മുകുന്ദൻ.

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട്​ മൂന്നിന്​ കണ്ടക്കൈ ശാന്തിവനത്തിൽ.

Tags:    
News Summary - The teacher was killed in a road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.