Posted On
date_range Updated On
date_range മദ്റസയിലേക്ക് പോകുന്നതിനിടെ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
പാണ്ടിക്കാട്: മദ്റസയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. പാണ്ടിക്കാട് കാളങ്കാവിലെ പൊടുവണ്ണി മുസ്തഫയുടെ മകനും പന്തലൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയുമായ റിഷാദ് ആണ് (14) മരിച്ചത്.
ബുധനാഴ്ച രാവിലെ 6.30ന് കാളങ്കാവിലാണ് അപകടം. നാട്ടുകാർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായതായി സംശയിക്കുന്ന കെ.എസ്.ആർ.ടി.സി ബസും പിക്കപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.