സനു മോൻ

നായ കുറുകെ ചാടി; ബൈക്ക്​ കൽക്കെട്ടിലിടിച്ച്​ യുവാവിന്​ ദാരുണാന്ത്യം

ചെങ്ങന്നൂർ: നായ കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് കൽക്കെട്ടിൽ ഇടിച്ചുമറിഞ്ഞ്​ യുവാവ്​ മരിച്ചു. ചെങ്ങന്നൂർ നൂറ്റവൻപാറ വടക്കേ ചരുവിൽ സജി ഭവനിൽ എൻ. സനു മോൻ (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ്​ മണിയോടെ തിരുവല്ല - കിഴക്കൻമുത്തൂർ റൂട്ടിൽ മനക്കച്ചിറ ഭാഗത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ്​ ഗുരുതരമായി പരിക്കേറ്റ സനുവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സനുവിന്‍റെ ഭാര്യ വീട് കവിയൂരാണ്. അവിടെ ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സനു ചില അവശ്യസാധനങ്ങൾ ടൗണിൽ പോയി വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു അപകടം.

ആലപ്പുഴയിലെ സ്വകാര്യ പെയിന്‍റ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. പൊലിസ് മേൽനടപടി സ്വീകരിച്ചു. ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ റിട്ട. ജീവനക്കാരൻ എൻ. നാരായണനാണ്​ പിതാവ്​. മാതാവ്: ഇന്ദിര. ഭാര്യ: രേഷ്മ, കവിയൂർ വലിയ കുന്നക്കാട്ടിൽ കുടുംബാംഗം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.

Tags:    
News Summary - The dog jumped across; The bike collided with a rock and the young man had a bad end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.