സൂരജ്
കാറില്‍ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു
നെടുങ്കണ്ടം: സംസ്ഥാനപാതയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. നെടുങ്കണ്ടം ചക്കക്കാനം കല്ലുംകൂട്ടത്തില്‍ ജോയിയുടെ (കുര്യന്) മകന് അപ്പു എന്ന സൂരജാണ് (24) മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ച 1.30ന് കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം കിഴക്കേക്കവലയില്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് അപകടം . നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപത്തെ ബേക്കറിയുടെ ജനറേറ്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതര പരിക്കേറ്റ സൂരജ് തല്‍ക്ഷണം മരിച്ചു. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. എം.ജി യൂനിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. മറിയാമ്മയാണ് മാതാവ്. ഏക സഹോദരി ഡാലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.