വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മലയിൻകീഴ് ഇടവിളാകം ശോഭന ഭവനിൽ ജി.  രാമചന്ദ്രൻ നായർ (റിട്ട., കെ.എസ്.ആർ.ടി.സി- 76) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30-ന് മലയിൻകീഴ് ജംഗ്ഷനു സമീപമായിരുന്നു അപകടം.

സമീപത്തെ കടയിലേക്ക് സാധനം വാങ്ങുന്നതിനു റോഡ് മുറിച്ചു കടക്കവേ എതിർവശത്തുനിന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒമ്പതു മണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി.

ശോഭനകുമാരിയാണ് ഭാര്യ. ശിവപ്രസാദ്, ഹരിപ്രസാദ്, ശ്യാമപ്രസാദ് എന്നിവർ മക്കളാണ്.

Tags:    
News Summary - seriously injured in a car accident and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.