വയോധികന്‍റെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട്: വയോധികന്‍റെ മൃതദേഹം വീടിനരികെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട്​ കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, ഇത്​ സ്​ഥിരീകരിച്ചിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു യാത്രക്കാരന്‍ കണ്ടത്. യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ജസ്റ്റി​െന്‍റ വീടന്​ അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്.

ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാന്‍സര്‍ രോഗിയായിരുന്നു മരിച്ച ജസ്റ്റിന്‍. 

Tags:    
News Summary - old man found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.