ചങ്ങരംകുളം:ചിയ്യാനൂർ പാടത്ത് ഗുഡ്സ് വാൻ ഇടിച്ച് വഴിയാത്രികൻ മരിച്ചു.ചങ്ങരംകുളം കല്ലുർമ്മയിൽ താമസിക്കുന്ന പരേതനായ ചെമ്പെലങ്ങാട് കളരിക്കൽ ബാലന്‍റെ മകൻ പ്രേമദാസൻ(50) ആണ് മരിച്ചത്.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ശനിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് അപകടം.റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പ്രേമദാസനെ വാൻ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രേമദാസനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. അവിവാഹിതനാണ്.മാതാവ് സരോജിനി.സഹോദരൻ നിത്യാനന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.