ലോറിയിടിച്ച്​ സ്​കൂട്ടർ യാത്രക്കാരിയായ നഴ്​സിന്​ ദാരുണാന്ത്യം

കൊച്ചി: നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക്​ ജോലിക്കു വരികയായിരുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു. ചേർത്തല വാരണം കണ്ടത്തിൽ അനു തോമസ്(32) ആണ് മരിച്ചത്. മാടവന ജങ്ഷനിൽ ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവർ, സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തിൽ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ യുവതി മരിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭർത്താവ് വിദേശത്താണ്. മകൻ എലൻ.

Tags:    
News Summary - nurse died by road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.