കുറ്റ്യാടി: തൊട്ടിൽപ്പാലം-മുള്ളൻകുന്ന് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചാളക്കുന്നുമ്മൽ രാഘവൻ നായരാണ് (72) മരിച്ചത്. ഹാജിയാർമുക്കിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. അപകടം നടന്ന ഉടൻ തൊട്ടിൽപാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ദ്ധചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഭാര്യ: ലീല. മക്കൾ: ലതേഷ്, രജിലേഷ് (മരുതോങ്കര ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: സ്മിത (ബാലുശ്ശേരി), അശ്വതി (വയനാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.