മാനന്തവാടി: യാത്രചെയ്ത ബസിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കവെ അതേ ബസ് ദേഹത്തുകൂടി കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലോടി പാതിരിച്ചാൽ പരേതനായ എടപ്പാറക്കൽ ഫ്രാൻസിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15 ഓടെ മാനന്തവാടി-കോഴിക്കോട് റോഡിൽ ആണ് അപകടം. ബസിന്റെ മുൻചക്രം ദേഹത്തുകൂടി കയറിയിറങ്ങിയ വീട്ടമ്മ തൽക്ഷണം മരിക്കുകയായിരുന്നു. മക്കൾ: ആഷ്ന, അതുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.