ചേമഞ്ചേരി: ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. ചേമഞ്ചേരി കിഴക്കയില്‍ പ്രസീത (47) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനു വടക്കു ഭാഗത്താണ് അപകടം. പൊയില്‍ക്കാവ് അങ്ങാടിയിൽനിന്ന് സാധനം വാങ്ങി വീട്ടിലേക്കു പോകുമ്പോഴാണ് ട്രെയിൻ തട്ടിയത്. പിതാവ്: പരേതനായ ബാലകൃഷ്ണന് നായര്‍. മാതാവ്: നാണി അമ്മ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം). ഭര്‍ത്താവ്: ശശിധരന് (വിമുക്ത ഭടന്). മക്കള്‍: പൂജ, ഗുരുമിത്രന്‍. സഹോദരങ്ങൾ: പ്രദീപന്, പരേതനായ വിനോദന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.