രണ്ടു പേർക്ക് ഗുരുതര പരിക്ക്
സുൽത്താൻ ബത്തേരി: അപകട മേഖലയായ പാതിരിപ്പാലത്ത് നിയന്ത്രണംവിട്ട ലോറി നിർത്തിയിട്ട വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ സുൽത്താൻ ബത്തേരി പഴുപ്പത്തൂർ സ്വദേശി പ്രതീഷ് ആണ് (35) മരിച്ചത്. ഗുരുതര പരിക്കേറ്റ അമ്പലവയൽ സ്വദേശി ചാച്ചിപ്പാടൻ ഹുസൈൻ, നൂൽപ്പുഴ സ്വദേശി ജയചന്ദ്രൻ എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ലോറി റോഡരികിലെ പാതിരിപ്പാലം ഗുളിയൻതറ ക്ഷേത്രത്തിന് സമീപത്തായി നിർത്തിയിട്ട കാറിലിടിച്ച ശേഷം ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. കാർ യാത്രികർക്കും ഭണ്ഡാരത്തിൽ കാണിക്ക ഇടുകയായിരുന്ന ആൾക്കുമാണ് പരിക്കേറ്റത്. രഞ്ജുഷയാണ് മരിച്ച പ്രതീഷിന്റെ ഭാര്യ. മകൾ: ശിവപ്രിയ. പിതാവ്: പരേതനായ രാജൻ. മാതാവ്: വിലാസിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.