മക്കിയാട്: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ മരിച്ചു. കോറോം ശാഖ മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റും കോറോത്തെ വ്യാപാരിയുമായിരുന്ന വെള്ളംപുറത്ത് വി.പി. മൊയ്തു ഹാജി (74) ആണ് നിര്യാതനായത്. കഴിഞ്ഞ 16ന് രാത്രി എട്ടുമണിയോടെ പള്ളിയിൽനിന്നും വന്ന മൊയ്തു ഹാജിയെ കോറോം ടൗണിൽ ബൈക്ക് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നിലയിൽ ഉടൻ മാനന്തവാടി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് കോറോം മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ആയിഷ. മക്കൾ: വി.പി. മുഹമ്മദലി (എ.എസ്.ഐ, വെള്ളമുണ്ട സ്റ്റേഷൻ), റഹ്മത്ത്, വി.പി. അജിനാസ് (പൊലീസ് ഹെഡ് കോൺസ്റ്റബിൾ, തലപ്പുഴ സ്റ്റേഷൻ), സൗദത്ത്, റംലത്ത്, സുൽഫത്ത്. മരുമക്കൾ: നുസ്രത്ത് കൈപ്രവൻ, ഉസ്മാൻ (സൗദി), സുമയ്യ വെട്ടൻവീട്ടിൽ, ആറങ്ങാടൻ ജാഫർ (ബംഗളൂരു), വള്ളുവശ്ശേരി ജമാൽ (കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് കോറോം), ജാഫർ പള്ളിക്കണ്ടി (ബംഗളൂരു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.