ബംഗളൂരു: നാട്ടില്‍നിന്ന് ബംഗളൂരുവിലേക്കു വരുന്നതിനിടെ മലയാളി യുവാവ് ട്രെയിനിൽനിന്ന് വീണു മരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിയില്‍ താഴെപുരയില്‍ സിദ്ദീഖ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ച 5.50ന് കണ്ണൂര്‍- യശ്വന്ത്പുർ എക്സ്പ്രസിലാണ് അപകടം. ബംഗളൂരു കര്മെലാരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടുനീങ്ങിയതിനെ തുടർന്ന് സിദ്ദീഖ് ട്രാക്കിലേക്കു വീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. ദമ്മാം കെ.എം.സി.സി നേതാവ് ഹുസൈന്റെയും മറിയത്തിന്റെയും മകനാണ്. വിദേശത്തായിരുന്ന സിദ്ദീഖ് ദിവസങ്ങള്‍ക്കുമുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ബംഗളൂരുവില്‍ മറ്റൊരു ജോലി തേടി ട്രെയിനിൽ വരുന്നതിനിടെയാണ് അപകടം. ബൈയപ്പനഹള്ളി പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സി.വി. രാമന് നഗര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. സിദ്ദീഖിന്റെ സഹോദരങ്ങള്‍: ഉനൈസ്, സീനത്ത്, രഹന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.