പയ്യന്നൂർ: ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരുന്ന ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു. പയ്യന്നൂർ കണ്ടോത്ത് പാട്യത്തെ കെ.വി. സുനീഷാണ് (40) മരിച്ചത്. ആറിന് രാത്രി 8.30ഓടെ പെരുമ്പ ബൈപാസ് ജങ്ഷനിലാണ് അപകടം. പെരുമ്പയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായ സുനീഷ് ഗുഡ്സ് ഓട്ടോ റോഡരികിൽ നിർത്തി കടയിലേക്ക് സാധനം വാങ്ങാൻ പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ചു വീണ സുനീഷിന് ഗുരുതര പരിക്കേറ്റിരുന്നു. കുനിയിൽ വാസുക്കുട്ടി -കെ.വി. ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ. മക്കൾ: ഗോവിന്ദ് ബാൽ, ആശിഷ് ബാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.