കൊയിലാണ്ടി: ദേശീയ പാതയിൽ കാർ തട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന കാൽനടക്കാർ മരിച്ചു. മേലൂർ ബങ്കറോളിതാഴ പ്രബീഷാണ് (45 ) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച വൈകീട്ട് പഴയ ചിത്ര ടാക്കീസിനു സമീപമായിരുന്നു അപകടം. നടന്നു പോകവെ അമിത വേഗത്തിൽ എത്തിയ കാർ പ്രബീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിതാവ്: ശ്രീധരൻ. മാതാവ്: ശാരദ. ഭാര്യ: സുമ. മക്കൾ: വിവേക്, ഋഷി ദേവ്. സഹോദരങ്ങൾ: പ്രശാന്ത്, പ്രസീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.