നന്തി ബസാർ: കൊയിലാണ്ടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂടാടി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കണ്ടമ്പത്ത് ഹമീദ് (65) മരിച്ചു. ഈ മാസം 12ന് മത്സ്യവുമായി വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റത് മുതൽ അബോധാവസ്ഥയിലായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ്, നാസർ (ഇരുവരും ബഹ്റൈൻ), ഹൈറുന്നിസ. മരുമക്കൾ: റിയാസ് (ഖത്തർ), സലീന (മുചുകുന്ന്), ഫാസില (പുളിയഞ്ചേരി). സഹോദരങ്ങൾ: അബ്ദുൽ കരീം, ഹംസ, പരേതനായ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.