പാലേരി: വടക്കുമ്പാട് ഹൈസ്കൂളിന് സമീപം ഗുഡ്സ് ഓട്ടോ പിന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ കടിയങ്ങാട് സ്വദേശി മരിച്ചു. ചാമക്കാലയിൽ നാരായണന് (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഗുഡ്സ് ഓട്ടോയില്‍നിന്ന് സാധനമിറക്കുന്നതിനിടെ ഓട്ടോ പിന്നോട്ട് നീങ്ങിയാണ് അപകടം. ഈ സമയം വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നാരായണന് പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകീട്ടോടെ മരിച്ചു. ഭാര്യ: ലീല. മക്കള്‍: രാജീവന്, രാജി. മരുമക്കള്‍: രാധാകൃഷ്ണന്, രാജേശ്വരി. സഹോദരങ്ങള്‍: പാർവതി, ദേവി, ചിരുതേയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.