വടകര: ബഹ്റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മണിയൂർ എടവന മീത്തൽ ഷിജു (42) നിര്യാതനായി. റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം ഇടിച്ചാണ് അപകടം. ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. 12 വർഷമായി ബഹ്റൈനിൽ കാർപൻററി വർക്ക്ഷോപ്പിൽ ഫോർമാനായ ഷിജു അവിവാഹിതനാണ്. പിതാവ്: പരേതനായ എടവന ഗോപാലൻ. മാതാവ്: മാതു. സഹോദരങ്ങൾ: ചന്ദ്രൻ (ഖത്തർ), ബിജു, ബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.