എലത്തൂർ: സ്കൂട്ടറിൽ ബസിടിച്ച് യുവാവ് മരിച്ചു. ചെട്ടികുളംബസാർ അമ്മാനംകണ്ടി ചൈതന്യത്തിൽ വിജയെൻറ മകൻ അനൂപാണ് (34) ബസിനടിയിൽപെട്ട് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് അപകടം. കടയിൽനിന്ന് സാധനംവാങ്ങി പന്നിബസാറിൽനിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയവേ കോഴിക്കോടുനിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ടി.കെ.എസ് ബസ് ഇടിക്കുകയായിരുന്നു. അടിയിൽപെട്ട അനൂപിനെ ബസ് ഏറെദൂരം വലിച്ചുകൊണ്ടുപോയി. സംഭവസ്ഥലത്ത് മരിച്ച അനൂപിനെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്ന് ബസിനടിയിൽനിന്ന് എടുക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റി ജീവനക്കാരനാണ്. മാതാവ്: ഇന്ദിര. ഭാര്യ: ശ്രുതി (പോളിടെക്നിക് ഗെസ്റ്റ് ലെക്ചറർ, ഇലാഹിയ കാപ്പാട്). ഏകമകൾ: തൻവിയ. സഹോദരി: അഞ്ജന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.