വടകര: കരിമ്പനപ്പാലം റെയിൽവേ പാളത്തിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വളയം പൂവം വയലിൽ പൊലീസ് ബാരക്സിന് സമീപം പാറയുള്ള നീളം പറമ്പത്ത് മിഥുനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടുത്തിടെയാണ് മിഥുൻ വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഞായറാഴ്ച ഇയാളുടെ വിവാഹത്തിെൻറ മുന്നോടിയായുള്ള മോതിര കൈമാറ്റ ചടങ്ങ് നടക്കാനിരിക്കെയാണ് മരണം. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി. വളയം പൂവം വയലിൽ ബാബുവിെൻറയും റീനയുടേയും മകനാണ്. സഹോദരൻ: അതുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.