പാലേരി: പുലർച്ചെ ആശുപത്രിയിൽ പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. മുയിപ്പോത്ത് അമ്പലപറമ്പിൽ മീത്തൽ ഖദീജയാണ് (58) മരിച്ചത്. കടിയങ്ങാട് പോസ്റ്റ് ഓഫിസിനു സമീപം ചൊവ്വാഴ്ച്ച പുലർച്ചെ നാലരക്കാണ് അപകടം. ചങ്ങരോത്തെ മകളുടെ വീട്ടിൽ നിന്ന് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഖദീജയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനം എതിരെ വന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു.
ഭർത്താവ് അമ്മതിനും ബന്ധു കടിയങ്ങാട് പറമ്പത്ത് അമ്മതിനും പരിക്കേറ്റു. ഭർത്താവിന്റെ പരിക്ക് നിസ്സാരമാണ്. ബന്ധു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: താഹിറ, സീനത്ത്, അഫ്സത്ത്, അസ്മ, ആഷിമ. മരുമക്കൾ: ഹമീദ് (കടിയങ്ങാട്,), ജുനൈദ് (പള്ളിയത്ത് കുനി), ഇഖ്ബാൽ (ചെറുവണ്ണൂർ), അസീസ് (കക്കട്ടിൽ), പരേതനായ പോക്കർ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.