വേങ്ങേരി: സ്കൂട്ടറിൽ കാറിടിച്ച് ആധാരമെഴുത്തുകാരി മരിച്ചു. എടക്കാട് കീഴലത്ത് മധുസൂദനൻെറ ഭാര്യ പൊക്കിണാരി വിജയയാണ് (56) മരിച്ചത്. വെങ്ങളം -മലാപ്പറമ്പ് ബൈപാസിൽ മാളിക്കടവ് ജങ്ഷനിൽ വ്യാഴാഴ്ച ഉച്ചക്ക് 12 നാണ് അപകടം. ആധാരമെഴുത്തുമായി ബന്ധപ്പെട്ട് കക്കോടി രജിസ്ട്രാർ ഓഫിസിൽ വന്ന് തിരിച്ച് പോകവേ ജങ്ഷൻ മുറിച്ച് കടക്കുേമ്പാൾ വേങ്ങരിഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാറ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിതാവ്: പരേതനായ ഗംഗാധരൻ നായർ. മാതാവ്: രുഗ്മിണിയമ്മ. മക്കൾ: ഐശ്വര്യ (എം.ബി.എ വിദ്യാർഥിനി), ശ്രീലക്ഷ്മി (പി.ജി വിദ്യാർഥിനി). സഹോദരി: പരേതയായ കെ.എം. ജയശ്രീ. സംസ്കാരം വെള്ളിയാഴ്ച 12ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.