ഖത്തറിൽ വാഹനാപകടം: നാദാപുരം സ്വദേശി മരിച്ചു

ദോ​ഹ: നാദാപുരം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. നാദാപുരം നരിപ്പറ്റ കൊയ്യാൽ ചെരിഞ്ഞ പറമ്പത്ത് മുഹമ്മദ്​ അമീറാണ്​ (23) ദോഹ ഉംസലാൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്​. ദോഹ ടോപ് ടവർ ട്രേഡിങ്​ കമ്പനി ജീവനക്കാരനായിരുന്നു. ഖത്തർ ഹാൻഡ്ബാൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി. അബ്​ദുല്ലയുടെ മകനാണ്​. മാതാവ്:​ നസീമ. തിനൂർ മോന്തോമ്മൽ പൂവള്ളപറമ്പത്ത് അന്ത്രുവി​െൻറ മകൾ അർഷിനയാണ് ഭാര്യ. അസ്മിൽ , ഹസ്​നത്ത് (ഇരുവരും ഖത്തർ) എന്നിവർ സഹോദരങ്ങളാണ്. ചൊവ്വാഴ്​ച രാത്രിയോടെ അൽഖോറിൽനിന്നുള്ള യാത്രാ മധ്യേ അമീർ ഓടിച്ച വാഹനം നിയന്ത്രണംവിട്ട്​ നിർത്തിയിട്ട മറ്റൊരു വാഹനത്തിനു​ പിറകിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുധനാഴ്​ച രാത്രിയോടെ നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്​ച ഖബറടക്കം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.