മാനന്തവാടി: വാഹനങ്ങൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കെ.എസ്.ആർ.ടി.സി മുൻ കണ്ടക്ടർ പയ്യമ്പള്ളി ചാലിൽ ചാക്കോയുടെ മകൻ അജുൽ (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. പയ്യമ്പള്ളി പുതിയിടത്ത് വെച്ച പാചകവാതകം കയറ്റിവന്ന ലോറിക്കും മറ്റൊരു ഗുഡ്സ് വാഹനത്തിനും ഇടയിൽപെട്ടാണ് അപകടം.
ബൈക്കും ഗുഡ്സ് വാഹനവും ഇടിച്ച ശേഷം ഇരുവാഹനവും ലോറിയുടെ ഒരു വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ അജുലിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാർഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഓൺലൈൻ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഷാൻറി (സെക്രട്ടറി മഹിള കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി). സഹോദരങ്ങൾ: ഹണി, അബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.