കാർ ഓട്ടോയിലും ലോറിയിലും ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചുകുന്ദമംഗലം: നിയന്ത്രണം വിട്ട കാർ ഓട്ടോയിലും പാർസൽ ലോറിയിലുമിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തോപ്പയിൽ നാലകത്ത് അഹ്മദ് കോയയാണ് (62) മരിച്ചത്. ദേശീയപാത 766 ൽ മുറിയനാലിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്. അഹ്മദ് കോയയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് 2.45 ഓടെ മരിക്കുകയായിരുന്നു.
കാറിലെ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. കുന്ദമംഗലം ചേരിഞ്ചാൽ മിൻഹാൽ (25), സഹോദരി റെന (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാർ മുറിയനാലിലെ റിലയൻസ് പെട്രോൾ പമ്പിന് മുന്നിൽ വെച്ച് എതിർ ദിശയിൽ കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിലും തുടർന്ന് കണ്ടെയ്നർ പാർസൽ ലോറിയുമായും ഇടിക്കുകയായിരുന്നു. അഹ്മദ് കോയയുടെ ഭാര്യ: റംല. മകൾ: റംസിന. മരുമകൻ: അഫ്സൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.