നാദാപുരം: തെരുവമ്പറമ്പിൽ വീടിന് സമീപത്തെ റോഡിൽ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റയാൾ മരിച്ചു. സി.പി.എം വിഷ്ണുമംഗലം വെസ്റ്റ് ബ്രാഞ്ച് അംഗം പുതിയോട്ടിൽ കുഞ്ഞിരാമനാണ് (70) മരിച്ചത്. മുൻ നാദാപുരം ലോക്കൽ കമ്മിറ്റിയംഗം,പ്രവാസി സംഘം മുൻ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ബുധനാഴ്ച പകൽ ഒരു മണിയോടെ വീട്ടിെൻറ മുൻവശത്തെ റോഡിൽ വെച്ചാണ് പിക്കപ്പ് വാൻ ഇടിച്ചത്.
കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പരേതയായ പി. മാതു. മക്കൾ: അനന്തൻ (വടകര മുനിസിപ്പാലിറ്റി), അനിൽകുമാർ (സി.പി.എം നാദാപുരം ലോക്കൽ കമ്മിറ്റിയംഗം), അജയകുമാർ, ശ്രീജ. മരുമക്കൾ: വിനോദൻ, സിന്ധു. സഹോദരങ്ങൾ: കുമാരൻ, നാണു, വാസു, പരേതരായ രാഘവൻ, ഗോപാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.